മാർഗ്ഗദർശി

 

മാർഗ്ഗദർശി



നാം ഓരോരുത്തരുടെയും ജീവിതത്തിലുടനീളം വേണ്ട ഒന്നാണ് വായന. നമ്മുടെ പരിമിതികളിൽ നിന്നും പുറത്തുകടക്കാൻ വായന വളരെയധികം അത്യന്താപേക്ഷിതമാണ്. കോവിഡും അനന്തരഫലമായ ലോക്ക്ഡൗണുകളും സാമൂഹിക ഒറ്റപ്പെടലും മറ്റും മനുഷ്യരെ വളരെയധികം ഏകാന്തതയിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ നമുക്ക് വായനയെ പരിപോഷിപ്പിക്കാൻ ഒരു നല്ല അവസരമാണ് ഈ കോവിഡ് കാലം...കാരണം, നാമെല്ലാവരും ഇപ്പോൾ കൂടുതൽ സമയവും വീടുകളിൽ തന്നെയാണല്ലോ.........

ടെലിവിഷൻ, മൊബൈൽ പോലുള്ള ദൃശ്യമാധ്യമങ്ങൾ നമ്മെ ഒരുപാട് രസിപ്പിക്കുമെങ്കിലും അതു നമ്മുടെ ബുദ്ധിക്ക് വളർച്ച നൽകുന്നതിൽ , നമ്മുടെ ഓർമ്മശക്തിയെ ഉറപ്പിച്ചു നിർത്തുന്നതിൽ വായന പോലെ സഹായകം ആകുന്നില്ല...

നമുക്ക് ഒരു വിഷയം കിട്ടിയാൽ ആ വിഷയത്തെക്കുറിച്ച് ആലോചിക്കാനും മനസ്സിൽ ഭാവന വളർത്തുവാനും വായന നമ്മെ സഹായിക്കുന്നു. നമുക്ക് മുൻപുണ്ടായിരുന്ന എല്ലാ മഹാന്മാരും വായനയിലൂടെ തന്നെയാണ് തങ്ങളുടെ ചിന്തയെയും ഭാവനയെയും വളർത്തിയത്.

പുസ്തകങ്ങളിൽ നിന്ന് നമുക്ക് ഏകാഗ്രത ഉണ്ടാകുന്നു. വിദ്യാർത്ഥികൾ ആയിരിക്കുന്ന കാലഘട്ടത്തിൽ നമുക്ക് വളരെയധികം ആവശ്യമുള്ള ഒരു കാര്യമാണ് ഏകാഗ്രത. ഈ ഏകാഗ്രത പരീക്ഷ നല്ല രീതിയിൽ എഴുതാൻ വിദ്യാർഥികളെ സഹായിക്കുന്നു.


പുസ്തകങ്ങളിലൂടെ ആകട്ടെ വരും തലമുറയുടെ ഭാവി ......

Comments

Post a Comment

Popular posts from this blog

ജലം ജീവനാണ്

ആദ്യാക്ഷരങ്ങൾ കുറിക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ ......

മഴ