മഴ
സുഖമുള്ള നേർത്ത കുളിരിൽ കൈകൾ രണ്ടും പിണച്ചു കെട്ടി ജനാലയ്ക്കരികിൽ ചടഞ്ഞിരുന്ന് നോക്കുമ്പോൾ പുറത്ത് ചെല്ലച്ചിരിയുമായി ആരവത്തോടെ മഴനൂലുകൾ പെയ്തിറങ്ങി ..... ആർത്തലച്ച് പെയ്യുന്ന നീർമണി പൂക്കളിലേക്ക് കണ്ണും നട്ടു അങ്ങനെ ഇരിക്കുന്നതിന് സുഖം അതൊന്നു വേറെതന്നെയാണ് ......... ആ നേർത്ത കുളിരിൽ ഒരു പുതപ്പും കൂടി കിട്ടിയാൽ കുശാലായി ........മഴയെ എത്ര കണ്ടാലും കേട്ടാലും ആസ്വദിച്ചാലും കൊതി തീരില്ല .......പക്ഷേ ദുരന്തങ്ങൾ വിതയ്ക്കുന്ന മഴ കാണുമ്പോൾ പേടിയും .......
മഴയും ഇപ്പോ ടീനേജ് കാലമാണെന്ന് തോന്നുന്നു....
ReplyDeleteചിലപ്പോ പ്രണയം
ചിലപ്പോ തേപ്പ് കിട്ടിയ അവസ്ഥ
ചിലപ്പോ ദേഷ്യം
ചിലപ്പോഴാവടെ ആരോടും പറയാതെ ഒറ്റ പോക്കാ .....
ഇത്തിരി വലുതായാ maturity വരും എന്ന് കരുതാം ല്ലേ