Posts

മാർഗ്ഗദർശി

Image
  മാർഗ്ഗദർശി നാം ഓരോരുത്തരുടെയും ജീവിതത്തിലുടനീളം വേണ്ട ഒന്നാണ് വായന. നമ്മുടെ പരിമിതികളിൽ നിന്നും പുറത്തുകടക്കാൻ വായന വളരെയധികം അത്യന്താപേക്ഷിതമാണ്. കോവിഡും അനന്തരഫലമായ ലോക്ക്ഡൗണുകളും സാമൂഹിക ഒറ്റപ്പെടലും മറ്റും മനുഷ്യരെ വളരെയധികം ഏകാന്തതയിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ നമുക്ക് വായനയെ പരിപോഷിപ്പിക്കാൻ ഒരു നല്ല അവസരമാണ് ഈ കോവിഡ് കാലം...കാരണം, നാമെല്ലാവരും ഇപ്പോൾ കൂടുതൽ സമയവും വീടുകളിൽ തന്നെയാണല്ലോ......... ടെലിവിഷൻ, മൊബൈൽ പോലുള്ള ദൃശ്യമാധ്യമങ്ങൾ നമ്മെ ഒരുപാട് രസിപ്പിക്കുമെങ്കിലും അതു നമ്മുടെ ബുദ്ധിക്ക് വളർച്ച നൽകുന്നതിൽ , നമ്മുടെ ഓർമ്മശക്തിയെ ഉറപ്പിച്ചു നിർത്തുന്നതിൽ വായന പോലെ സഹായകം ആകുന്നില്ല... നമുക്ക് ഒരു വിഷയം കിട്ടിയാൽ ആ വിഷയത്തെക്കുറിച്ച് ആലോചിക്കാനും മനസ്സിൽ ഭാവന വളർത്തുവാനും വായന നമ്മെ സഹായിക്കുന്നു. നമുക്ക് മുൻപുണ്ടായിരുന്ന എല്ലാ മഹാന്മാരും വായനയിലൂടെ തന്നെയാണ് തങ്ങളുടെ ചിന്തയെയും ഭാവനയെയും വളർത്തിയത്. പുസ്തകങ്ങളിൽ നിന്ന് നമുക്ക് ഏകാഗ്രത ഉണ്ടാകുന്നു. വിദ്യാർത്ഥികൾ ആയിരിക്കുന്ന കാലഘട്ടത്തിൽ നമുക്ക് വളരെയധികം ആവശ്യമുള്ള ഒരു കാര്യമാണ് ഏകാഗ്രത. ഈ ഏകാഗ്രത പരീക്ഷ നല്ല രീതി...

ആദ്യാക്ഷരങ്ങൾ കുറിക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ ......

  ആദ്യാക്ഷരങ്ങൾ കുറിക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ ..... പുതിയ അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ...... ആ വിശ്വക്ഷേത്രത്തിൻ തീർത്ഥാടകരായ കുഞ്ഞു മനസ്സുകൾ പുതുവർഷത്തിൻ പുളകം പേറി പുത്തൻ പുസ്തക സഞ്ചിയും പുസ്തകത്തിൻ പുതുമണവുമേന്തി പുതിയ പ്രതീക്ഷകളുമായി വിദ്യാലയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു ...... ആ കുഞ്ഞു കിടാങ്ങൾക്ക് മാതാപിതാക്കളെ ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കുവാൻ വയ്യാതെ തന്റെ മനസ്സിൽ ദുഃഖത്തിൽ വർഷമേഘമായി പെയ്തിറങ്ങുമ്പോൾ സാന്ത്വനത്തിന്റെ കുഞ്ഞു തെന്നലായി അവരെ വന്നു തഴുകുന്ന മാലാഖമാരാകുന്ന അധ്യാപകർ ...... അറിവിന്റെ പുതുലോകത്ത് എത്തുന്ന അവരിൽ അനുഗ്രഹ സ്പർശമായി പെയ്തിറങ്ങുന്ന അധ്യാപകർ ....... അതിദൈർഘ്യമേറിയ ഇരുളിന്റെ പാതയിൽ കൈത്തിരിനാളമായി ജ്വലിച്ചുനിൽക്കുന്ന കാവൽ മാലാഖമാർ ...... ഈറൻ അണിഞ്ഞ ആ കുഞ്ഞു മിഴികളിൽ ആഹ്ലാദപ്പൂക്കൾ വിരിയിക്കുവാനായി വർണക്കടലാസിൽ പൊതിഞ്ഞ മധുരവും പഠന സാമഗ്രികളും വർണ്ണ ബലൂണുകളും നൽകി അവർ പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെ സ്വാഗതം ചെയ്യുന്നു .......               ...

പ്രകൃതിയുടെ കലാവിരുത് .

Image
  പ്രകൃതിയുടെ കലാവിരുത്

അവനിയുടെ വ്യഥ

Image
 

മഴ

 സുഖമുള്ള നേർത്ത കുളിരിൽ കൈകൾ രണ്ടും പിണച്ചു കെട്ടി ജനാലയ്ക്കരികിൽ ചടഞ്ഞിരുന്ന് നോക്കുമ്പോൾ പുറത്ത് ചെല്ലച്ചിരിയുമായി ആരവത്തോടെ മഴനൂലുകൾ പെയ്തിറങ്ങി ..... ആർത്തലച്ച് പെയ്യുന്ന നീർമണി പൂക്കളിലേക്ക് കണ്ണും നട്ടു അങ്ങനെ ഇരിക്കുന്നതിന് സുഖം അതൊന്നു വേറെതന്നെയാണ് ......... ആ നേർത്ത കുളിരിൽ ഒരു പുതപ്പും കൂടി കിട്ടിയാൽ  കുശാലായി ........മഴയെ എത്ര കണ്ടാലും കേട്ടാലും ആസ്വദിച്ചാലും കൊതി തീരില്ല .......പക്ഷേ ദുരന്തങ്ങൾ വിതയ്ക്കുന്ന മഴ കാണുമ്പോൾ പേടിയും .......

പ്രകൃതിയുടെ ഭാവി

Image
 

ജലം ജീവനാണ്

Image
  ജലം ജീവനാണ്                 ഒരിക്കൽ തഴച്ചുവളർന്നു നിന്ന വൃക്ഷം ആയിരുന്നു ഇത്. ആ വൃക്ഷങ്ങൾക്കു പോലും കൊടും വേനലിനെ അതിജീവിക്കാൻ കഴിയുന്നില്ല. അപ്പോൾ മറ്റു ചെറു സസ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ ......... ധാരാളം പക്ഷികൾക്കും ചെറു ജീവികൾക്കും ആശ്രയമാകുന്ന ഇത്തരം വൃക്ഷങ്ങൾ നശിക്കുന്നതോടുകൂടി ജീവികളുടെ ആവാസം ദുഷ്കരമാകുന്നു.                  ജലം ..........അതിനു മൂല്യം ഏറെയാണ്. പ്രകൃതിയിൽ താപം കൂടി വരികയാണ്. അതിനൊപ്പം ജലലഭ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ജീവനുള്ള എന്തിനും ജലം അത്യാവശ്യമാണ്.  ഏതൊരു ജീവനെയും നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമാണ്. ജലത്തിൻറെ ദൗർലഭ്യവും മലിനീകരണവും നാം അടക്കമുള്ള ജീവജാലങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു. സസ്യലതാദികൾ ഇതുമൂലം കരിഞ്ഞുണങ്ങുന്നു. ഇന്ന് ഭൂമി അതിരൂക്ഷമായ വളർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു . ഒരിറ്റു ദാഹജലത്തിനായി ജീവജാലങ്ങൾ അലയുന്ന കാലം വിദൂരമല്ല. ഇതിനെല്ലാം കാരണം ഒരു പരിധി വരെ മനുഷ്യനാണല്ലോ ........ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കാനും അത് വരും...