Posts

Showing posts from May, 2021

ആദ്യാക്ഷരങ്ങൾ കുറിക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ ......

  ആദ്യാക്ഷരങ്ങൾ കുറിക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ ..... പുതിയ അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ...... ആ വിശ്വക്ഷേത്രത്തിൻ തീർത്ഥാടകരായ കുഞ്ഞു മനസ്സുകൾ പുതുവർഷത്തിൻ പുളകം പേറി പുത്തൻ പുസ്തക സഞ്ചിയും പുസ്തകത്തിൻ പുതുമണവുമേന്തി പുതിയ പ്രതീക്ഷകളുമായി വിദ്യാലയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു ...... ആ കുഞ്ഞു കിടാങ്ങൾക്ക് മാതാപിതാക്കളെ ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കുവാൻ വയ്യാതെ തന്റെ മനസ്സിൽ ദുഃഖത്തിൽ വർഷമേഘമായി പെയ്തിറങ്ങുമ്പോൾ സാന്ത്വനത്തിന്റെ കുഞ്ഞു തെന്നലായി അവരെ വന്നു തഴുകുന്ന മാലാഖമാരാകുന്ന അധ്യാപകർ ...... അറിവിന്റെ പുതുലോകത്ത് എത്തുന്ന അവരിൽ അനുഗ്രഹ സ്പർശമായി പെയ്തിറങ്ങുന്ന അധ്യാപകർ ....... അതിദൈർഘ്യമേറിയ ഇരുളിന്റെ പാതയിൽ കൈത്തിരിനാളമായി ജ്വലിച്ചുനിൽക്കുന്ന കാവൽ മാലാഖമാർ ...... ഈറൻ അണിഞ്ഞ ആ കുഞ്ഞു മിഴികളിൽ ആഹ്ലാദപ്പൂക്കൾ വിരിയിക്കുവാനായി വർണക്കടലാസിൽ പൊതിഞ്ഞ മധുരവും പഠന സാമഗ്രികളും വർണ്ണ ബലൂണുകളും നൽകി അവർ പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെ സ്വാഗതം ചെയ്യുന്നു .......               ...

പ്രകൃതിയുടെ കലാവിരുത് .

Image
  പ്രകൃതിയുടെ കലാവിരുത്

അവനിയുടെ വ്യഥ

Image
 

മഴ

 സുഖമുള്ള നേർത്ത കുളിരിൽ കൈകൾ രണ്ടും പിണച്ചു കെട്ടി ജനാലയ്ക്കരികിൽ ചടഞ്ഞിരുന്ന് നോക്കുമ്പോൾ പുറത്ത് ചെല്ലച്ചിരിയുമായി ആരവത്തോടെ മഴനൂലുകൾ പെയ്തിറങ്ങി ..... ആർത്തലച്ച് പെയ്യുന്ന നീർമണി പൂക്കളിലേക്ക് കണ്ണും നട്ടു അങ്ങനെ ഇരിക്കുന്നതിന് സുഖം അതൊന്നു വേറെതന്നെയാണ് ......... ആ നേർത്ത കുളിരിൽ ഒരു പുതപ്പും കൂടി കിട്ടിയാൽ  കുശാലായി ........മഴയെ എത്ര കണ്ടാലും കേട്ടാലും ആസ്വദിച്ചാലും കൊതി തീരില്ല .......പക്ഷേ ദുരന്തങ്ങൾ വിതയ്ക്കുന്ന മഴ കാണുമ്പോൾ പേടിയും .......