Posts

Showing posts from March, 2021

ജലം ജീവനാണ്

Image
  ജലം ജീവനാണ്                 ഒരിക്കൽ തഴച്ചുവളർന്നു നിന്ന വൃക്ഷം ആയിരുന്നു ഇത്. ആ വൃക്ഷങ്ങൾക്കു പോലും കൊടും വേനലിനെ അതിജീവിക്കാൻ കഴിയുന്നില്ല. അപ്പോൾ മറ്റു ചെറു സസ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ ......... ധാരാളം പക്ഷികൾക്കും ചെറു ജീവികൾക്കും ആശ്രയമാകുന്ന ഇത്തരം വൃക്ഷങ്ങൾ നശിക്കുന്നതോടുകൂടി ജീവികളുടെ ആവാസം ദുഷ്കരമാകുന്നു.                  ജലം ..........അതിനു മൂല്യം ഏറെയാണ്. പ്രകൃതിയിൽ താപം കൂടി വരികയാണ്. അതിനൊപ്പം ജലലഭ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ജീവനുള്ള എന്തിനും ജലം അത്യാവശ്യമാണ്.  ഏതൊരു ജീവനെയും നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമാണ്. ജലത്തിൻറെ ദൗർലഭ്യവും മലിനീകരണവും നാം അടക്കമുള്ള ജീവജാലങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു. സസ്യലതാദികൾ ഇതുമൂലം കരിഞ്ഞുണങ്ങുന്നു. ഇന്ന് ഭൂമി അതിരൂക്ഷമായ വളർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു . ഒരിറ്റു ദാഹജലത്തിനായി ജീവജാലങ്ങൾ അലയുന്ന കാലം വിദൂരമല്ല. ഇതിനെല്ലാം കാരണം ഒരു പരിധി വരെ മനുഷ്യനാണല്ലോ ........ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കാനും അത് വരും...